27, July, 2026
Updated on 27, July, 2026 4
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ രാജ്യസഭയും ലോക്‌സഭയും നിര്‍ത്തിവെച്ചു. ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടത്തിയ പോലീസ് ആക്രമണത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ 12 മണി വരെ നിര്‍ത്തിവെച്ചു.ജന്ദര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിള്‍ക്ക് നേരെ പെല്ലറ്റ് പ്രയോഗം നടത്തിയത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണ മെന്നാ യിരുന്നു പ്രതിപക്ഷ എംപിമാരുടെ ആവശ്യം. എന്നാല്‍ സഭയില്‍ ചോദ്യോത്തര നടപടികള്‍ നടക്കട്ടെയെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം രൂക്ഷമായ രബഹളത്തില്‍ കലാശിച്ചതും സഭാ നടപടികള്‍ നിര്‍ത്തിവെച്ചതും.ഇതിനിടെ ഇന്നു രാവിലെ പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ത്ര പ്രധാന് ബിജെപി എംപിമാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ സിജെപി സമരത്തിനൊടുവിലാണ് മന്ത്രിക്ക് രാജി വെയ്‌ക്കേണ്ടി വന്നത്.