പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!


28, July, 2026
Updated on 28, July, 2026 5



ജന്തർ മന്തറിൽ നടന്ന കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സമരപ്പന്തലിലും പരിസരത്തും തമ്പടിച്ചിരുന്നത് വൻ കുറ്റകൃത്യങ്ങളിൽ പ്രതികളായ ക്രിമിനലുകളുടെ വൻപടയെന്ന് ഡൽഹി പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. സമരസ്ഥലത്തുണ്ടായിരുന്ന 2,873 പേരുടെ പശ്ചാത്തലം പരിശോധിച്ചതിൽ 980-ലധികം പേർ കൊലപാതകം, ബലാത്സംഗം, തട്ടിയെടുക്കൽ, ആയുധക്കടത്ത് തുടങ്ങി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായി. ജൂലൈ 20-ന് സിജെപി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെയുണ്ടായ വൻ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് വൻതോതിലുള്ള പശ്ചാത്തല പരിശോധന (Verification Exercise) നടത്തിയത്.


സമരത്തിൽ പങ്കെടുത്തവരിൽ മൂന്നിലൊരാൾ വീതം പോലീസ് ക്രിമിനൽ റെക്കോർഡുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധനയിൽ 101 പേർ കൊലപാതക കേസുകളിലും, 62 പേർ വധശ്രമക്കേസുകളിലും, 284 പേർ കവർച്ച-ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിലും പ്രതികളാണ്. കൂടാതെ 229 പേർ നിയമവിരുദ്ധ ആയുധങ്ങൾ കൈവശം വെച്ചതിനും (Arms Act), 67 പേർ ലഹരിമരുന്ന് കേസുകളിലും (NDPS Act), 135 പേർ പിടിച്ചുപറി കേസുകളിലും, 19 പേർ ആളുകളെ തട്ടിക്കൊണ്ടുപോയ കേസുകളിലും ഉൾപ്പെട്ടവരാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിയായ ഒരു വലിയ സംഘം തന്നെ സമരപ്പന്തലിലുണ്ടായിരുന്നു. 61 പേർ ബലാത്സംഗ കേസുകളിലും, 25 പേർ സ്ത്രീകളെ അപമാനിച്ച കേസുകളിലും, 6 പേർ പോക്സോ (POCSO) കേസുകളിലും പ്രതികളാണെന്ന് പോലീസ് കണ്ടെത്തി.






Feedback and suggestions