Oil tankers collide in the Sea of Oman: 24 crew members rescued
17, June, 2025
Updated on 17, June, 2025 24
![]() |
അബുദാബി: ഒമാന്‍ കടലില്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. എണ്ണടാങ്കര്‍ കപ്പലുകളാണ് കൂട്ടിയിടിച്ചത്. നാഷണല്‍ ഗാര്‍ഡിന്റെ ഭാഗമായ യുഎഇ കോസ്റ്റ് ഗാര്‍ഡ് എണ്ണ ടാങ്കറിലെ 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു
യുഎഇ തീരത്ത് നിന്ന് ഏകദേശം 24 മൈല്‍ അകലെയാണ് സംഭവം. അപകടസ്ഥലത്ത് നിന്ന് കപ്പലിലെ എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ച് ഖോര്‍ഫക്കാന്‍ തുറമുഖത്തേക്ക് സുരക്ഷിതമായി കൊണ്ടുപോയി.
കപ്പലുകള്‍ ഉള്‍പ്പെട്ട കൂട്ടിയിടിയെ തുടര്‍ന്നുണ്ടായ അപകടം അറിഞ്ഞ ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടികള്‍ കൈക്കൊണ്ടു. ഇന്നു രാവിലെയാണ് അപകടം സംഭവിച്ചത്. ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷവുമായി കപ്പല്‍ കൂട്ടിയിടിക്ക് ബന്ധമില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.