പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം, ഇറാൻ നിരുപാധികം കീഴടങ്ങണം’: മുന്നറിയിപ്പുമായി ഡൊണൾഡ് ട്രംപ്

not going to kill khamenei for now donald trump
18, June, 2025
Updated on 18, June, 2025 45

not going to kill khamenei for now donald trump

ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടലുമായി അമേരിക്കയും. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാം. ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.

“പരമോന്നത നേതാവ്” എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ ഞങ്ങൾ അദ്ദേഹത്തെ ആക്രമിക്കാൻ പോകുന്നില്ല (കൊല്ലുക!). പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി!” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. മറ്റൊരു പോസ്റ്റിൽ, ഡൊണാൾഡ് ട്രംപ് കുറിച്ചത് , “ഇറാൻ നിരുപാധികം കീഴടങ്ങണം എന്നാണ്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സേന വിന്യാസവുമായി അമേരിക്ക. കൂടുതൽ പോർ വിമാനങ്ങൾ എത്തിക്കാൻ നീക്കം. F-16,F-22,F-35 പോർവിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തുന്നു.

അതേസമയം ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി യു.എസ്. ഡൊണാൾഡ് ട്രംപ്. ജി-7 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. വെടിനിർത്തലിന് ഇടപെട്ടെന്ന് തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു.






Feedback and suggestions