ഇറാൻ-ഇസ്രായൽ സംഘർഷം: മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണെന്ന് നോർക്ക

Iran-Israel conflict: All Malayalis are currently safe, says NORKA
18, June, 2025
Updated on 18, June, 2025 25

Iran-Israel conflict: All Malayalis are currently safe, says NORKA

ടെൽ അവീവ്: ആശങ്കയിലാണെങ്കിലും ഇസ്രയേലിലെ മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണെന്ന് നോർക്ക വ്യക്തമാക്കി. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും മലയാളികൾ പങ്കുവച്ചുവെന്ന് സിഇഒ അജിത് കോളശേരി പറഞ്ഞു.

ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 മലയാളി വിദ്യാര്‍ത്ഥികളും ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. വിദ്യാർത്ഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്.

ഒഴിപ്പിക്കല്‍ സാധ്യത മുന്നിലുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമെന്ന് ഇസ്രയേലിലെ മലയാളി വി.ആര്‍.രജനി പറഞ്ഞു. 

വ്യോമാക്രമണം ഇസ്രയേലുകാര്‍ക്ക് പുതിയ കാര്യമല്ല. ഹമാസ്, ഹിസ്ബുല്ല ആക്രമണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്‍കരുതലുകള്‍ മനഃപാഠമാണ്. ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം, വീടുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇറാന്‍റെ ആക്രമണം ഹമാസ്, ഹിസ്ബുല്ല ആക്രമണങ്ങളെക്കാള്‍ തീവ്രതകൂടിയതാണെന്ന് ഹൈഫയിലുള്ള വി.ആര്‍.രജനി പറഞ്ഞു. ഇറാന്‍റെ ആണവപദ്ധതി കേന്ദ്രമുള്ള  ഹൈഫ ഇറാന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 

നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ കുറവാണ്. ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ കുടുങ്ങിയ മലയാളി വിനോദസഞ്ചാരി വി.സി.ലത്തീഫും സുരക്ഷിതനാണ്. ഇന്ത്യന്‍ എംബസി വേണ്ട സഹായം ചെയ്യുന്നതായി ലത്തീഫ് പറ‍ഞ്ഞു.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം: 
1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
+91-9968291988 (Whatsapp)
ഇ-മെയില്‍: situationroom@mea.gov.in





Feedback and suggestions