ട്രംപിന്റെ മൂന്നു പരസ്യങ്ങള്‍ക്കായി വൈറ്റ് ഹൗസ് 17 ലക്ഷം ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്: നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ ചെലവഴിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി എതിരാളികള്‍


29, September, 2026
Updated on 29, September, 2026 4


വാഷിംഗടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉള്‍പ്പെടുത്തി അടുത്തിടെ സംപ്രേഷണം ചെയ്ത മൂന്ന് വ്യത്യസ്ത ടെലിവിഷന്‍ പരസ്യങ്ങള്‍ക്കായി ഫെഡറല്‍ സര്‍ക്കാര്‍ കുറഞ്ഞത് 17 ലക്ഷം ഡോളര്‍ ചെലവഴിച്ചതായി രാഷ്ട്രീയ പരസ്യച്ചെലവുകള്‍ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ആഡ് ഇംപാക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

നികുതിദായകരുടെ പണം ഉപയോഗിച്ച് ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഫെഡറല്‍ പ്രചാരണ നിയമങ്ങളുടെ ലംഘനമാകാമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഇവയെ പൊതുസേവന അറിയിപ്പുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മെഡികെയറിലെ പുതിയ മരുന്ന് പരിരക്ഷയെക്കുറിച്ചും അഫോര്‍ഡബില്‍ കെയര്‍ ആക്ട് പദ്ധതിയിലെ രജിസ്‌ട്രേഷനെക്കുറിച്ചും മുന്‍ ഭരണകൂടങ്ങള്‍ പൊതുസേവന പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന വാദമാണ് ട്രംപ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്നത്.


ഏറ്റവും പുതിയ പരസ്യത്തില്‍ ട്രംപ് ഒരു ഇടനാഴിയിലൂടെ മെല്ലെ നടന്ന്് സംസാരിക്കുന്നതാണ് കാണുന്നത്. ഡീപ് സ്റ്റേറ്റ്’ ഗ്ലോബലിസ്റ്റുകള്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്ന രോഗബാധിതമായ രാഷ്ട്രീയ വര്‍ഗം എന്നിവര്‍ക്കെതിരായ പോരാട്ടമാണിതെന്ന് ട്രംപ് പറയുന്നു. ക്യാമറയിലേക്ക് നേരിട്ട് നോക്കുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം വ്യാജ വാര്‍ത്താ മാധ്യമങ്ങളെ തുരത്തുമെന്നും ഈ വില്ലന്മാരില്‍ നിന്ന് അമേരിക്കയെ എന്നെന്നേക്കുമായി മോചിപ്പിക്കുമെന്നും പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് ട്രംപ് അധികാരത്തിന് പുറത്തായിരുന്നപ്പോഴും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന സമയത്തും ഇതേ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. 2023 ജൂണില്‍ മിഷിഗണില്‍ നടന്ന ട്രംപിന്റെ പ്രചാരണ പരിപാടിയില്‍ നിന്നുള്ള പ്രസംഗമാണ് പരസ്യത്തിലെ ശബ്ദമായി ഉപയോഗിച്ചിരിക്കുന്നത്. ഈ പരസ്യം ഒരാഴ്ച്ച രണ്ട് തവണ സംപ്രേഷണം ചെയ്തതു. . ശനിയാഴ്ച കോളേജ് ഫുട്‌ബോള്‍ മത്സരത്തിനിടെയും ഞായറാഴ്ച ‘ഫോക്‌സ് ന്യൂസ് സന്‍ഡേ പരിപാടിക്കിടെയുമായിരുന്നു സംപ്രേഷണം.



ഞായറാഴ്ച എന്‍ബിസിയുടെ മീറ്റ് ദ പ്രസ് പരിപാടിക്കിടെ സംപ്രേഷണം ചെയ്ത മറ്റൊരു പരസ്യത്തില്‍, രാജ്യത്തിന്റെ 250-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായി മൗണ്ട് റഷ്‌മോറില്‍ നടന്ന പരിപാടിയിലെ ട്രംപിന്റെ ദൃശ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ”അമേരിക്കയുടെ സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കം മാത്രമാണിതെന്നാണ്പരസ്യത്തില്‍ ട്രംപ് പറയുന്നത്. കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത മറ്റൊരു പരസ്യത്തില്‍ ട്രംപ് തന്റെ ഭരണകാലത്തെ നേട്ടങ്ങളെക്കുറിച്ച് പറയുകയും അമേരിക്ക ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാകില്ലെന്നു ് പ്രഖ്യാപിക്കുകയും ചെയ്തു. ആഡ് ഇംപാക്ടിന്റെ കണക്കുപ്രകാരം ഫോക്‌സ് ന്യൂസ്, ന്യൂസ് മാക്‌സ് തുടങ്ങിയ യാഥാസ്ഥിതിക വാര്‍ത്താ ചാനലുകളില്‍ ഈ പരസ്യം കഴിഞ്ഞ ആഴ്ച ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്തിരുന്നു. ഈ ആദ്യ പരസ്യം സംപ്രേഷണം ചെയ്തതിന് പിന്നാലെ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഉന്നത ഡെമോക്രാറ്റിക് അംഗമായ ജാമി റാസ്‌കിന്‍ അതിനെ വിമര്‍ശിച്ചു. സര്‍ക്കാര്‍ സ്വത്ത് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് കുറ്റകരവും ദുരുപയോഗവും ആകാമെന്നും അദ്ദേഹം ആരോപിച്ചു.


ആദ്യ പരസ്യത്തെക്കുറിച്ച് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിനോട് ഡെമോക്രാറ്റിക് സെനറ്റര്‍ മാഗി ഹസന്‍ വിശദീകരണം ആവശ്യപ്പെട്ടു. പരസ്യം എങ്ങനെ നിര്‍മ്മിച്ചു, അത് സംപ്രേഷണം ചെയ്യാന്‍ ഉപയോഗിച്ച ഫെഡറല്‍ ഫണ്ടിന്റെ ഉറവിടം എന്താണ് തുടങ്ങിയ വിവരങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. ചില റിപ്പബ്ലിക്കന്‍മാരും പരസ്യങ്ങളെ വിമര്‍ശിച്ചു. നെബ്രാസ്‌കയിലെ രണ്ടാം കോണ്‍ഗ്രസ് ജില്ലയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ബ്രിങ്കര്‍ ഹാര്‍ഡിംഗ് നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള പരസ്യങ്ങളെ അപലപിച്ചു. അമേരിക്ക 40 ട്രില്യണ്‍ ഡോളര്‍ കടത്തിലാണ്. നെബ്രാസ്‌കയിലെ ജനങ്ങള്‍ ജീവിതച്ചെലവുകള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുകയാണ്. നികുതിദായകരുടെ അധ്വാനിച്ചുണ്ടാക്കിയ പണം രാഷ്ട്രീയ ടെലിവിഷന്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിന് പകരം അത് വിവേകപൂര്‍വം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡിയും ആദ്യ പരസ്യത്തെ വിമര്‍ശിച്ചു. ട്രംപ്, ക്രിസ്റ്റി നോം, താന്‍ ഉള്‍പ്പെടെയുള്ള ഒരു പൊതുപ്രവര്‍ത്തകനും സ്വയം പ്രചരിപ്പിക്കുന്നതിനുള്ള സ്വകാര്യ പരസ്യങ്ങള്‍ക്കായി പൊതുപണം ചെലവഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചെലവുകള്‍ക്ക് നിയമപരമായ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അതേസമയം, വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ച്യൂങ് ഞായറാഴ്ച ഭരണകൂടത്തിന്റെ പരസ്യങ്ങളെ ശക്തമായി ന്യായീകരിച്ചു. ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പൊതുസേവന അറിയിപ്പുകളെക്കുറിച്ച് വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്ന കള്ളങ്ങള്‍ വിശ്വസിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അമേരിക്കയെ സ്‌നേഹിക്കാനും രാജ്യത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പൊതുസേവന അറിയിപ്പുകളെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. പരസ്യം ”വിദ്യാഭ്യാസപരവും രാജ്യസ്‌നേഹം തുറന്നുപറയുന്നതുമാണ്” എന്നും രാജ്യത്തെക്കുറിച്ച് അഭിമാനിക്കണമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. പരസ്യങ്ങള്‍ രാഷ്ട്രീയപരമല്ലെന്നും ട്രംപ് ബാലറ്റില്‍ മത്സരിക്കുന്നില്ലെന്നും പരസ്യങ്ങളില്‍ വോട്ടര്‍മാരോട് പ്രത്യേക നടപടിക്ക് ആഹ്വാനം ചെയ്യുന്നില്ലെന്നും ു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.




Feedback and suggestions