ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’


14, October, 2026
Updated on 14, October, 2026 10



ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാനം റാഞ്ചൽ ഭീഷണിയെത്തുടർന്ന് (Hijack Alert) രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന മുന്നൂറിലധികം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനത്തിന്റെ യാത്രാവേളയിൽ അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന 'സ്വാക്ക് 7500' (Squawk 7500) എന്ന പ്രത്യേക കോഡ് പൈലറ്റ് നൽകിയതാണ് വൻ സുരക്ഷാ സന്നാഹങ്ങൾക്കും ആശങ്കയ്ക്കും കാരണമായത്.


ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ AI-2030 ബോയിംഗ് വിമാനം ഡൽഹിയിലേക്ക് പറക്കുന്നതിനിടയിലാണ് അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിലേക്ക് (ATC) വിമാനത്തിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചത്. വിമാനം റാഞ്ചപ്പെടുകയോ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് പൈലറ്റുമാർ ഈ പ്രത്യേക നാലക്ക കോഡ് (Squawk 7500) ഉപയോഗിക്കുന്നത്. അപായസൂചന ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും, രാവിലെ 9.45-ഓടെ വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.





Feedback and suggestions