കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ


18, October, 2026
Updated on 18, October, 2026 1



രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസമേകി ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സുപ്രധാനമായ 137 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം (Trade Margin) പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തിക്കൊണ്ട് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ വില വ്യവസ്ഥകൾ നവംബർ ഒൻപത് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഉന്നതതല വിദഗ്ധ സമിതിയുടെ ശക്തമായ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നടപടി. പുതിയ തീരുമാനത്തിലൂടെ കാൻസർ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ വൻ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.




Feedback and suggestions