യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

Iran fires missiles at Israel updates
21, June, 2025
Updated on 21, June, 2025 37

Iran fires missiles at Israel updates

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനുമായി ചര്‍ച്ച തുടരുന്നതിനിടയിലും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവില്ല. ഇസ്രയേലും ഇറാനും രൂക്ഷമായ ആക്രമണങ്ങളാണ് നടത്തുന്നത്. ടെഹ്‌റാനിലും ബുഷ്‌ഹെറിലും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങളും ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായിരുന്നു ഇസ്രയേല്‍ ലക്ഷ്യംവെച്ചത്. അതേസമയം ഇസ്രയേലിലെ ഹൈഫയില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലിലെ നഗരങ്ങളില്‍ തുടര്‍ച്ചയായി അപായ സൈറണ്‍ മുഴങ്ങിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Iran fires missiles at Israel updates)

തെക്കുപടിഞ്ഞാറന്‍ ഇറാനിലെ നിരവധി കെട്ടിടങ്ങള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. തെക്കന്‍ ഇറാനിലെ ബുഷെഹറില്‍ വ്യോമ പ്രതിരോധ സംവിധാനം ശക്തമാക്കിയതായി ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇരുരാജ്യങ്ങളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തങ്ങള്‍ ഇസ്രയേലിലെ പട്ടാള കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ടെല്‍ അവീവ്, ഹൈഫ,ബീര്‍ഷേബ നഗരങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും ഇറാന്‍ സ്ഥിരീകരിച്ചു.

സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായുള്ള ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ചര്‍ച്ച തുടങ്ങി. ഫ്രാന്‍സ്,യുകെ, ജര്‍മനി വിദേശകാര്യമന്ത്രിമാരും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. യുഎന്‍ രക്ഷാസമിതിയുടെ യോഗവും പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.








Feedback and suggestions