Report states DGCA warned Air India for violation of safety protocols
21, June, 2025
Updated on 21, June, 2025 19
സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതായാണ് കണ്ടെത്തല്‍. (Report states DGCA warned Air India for violation of safety protocols)
ഡിജിസിഎയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതായെന്നാണ് കണ്ടെത്തല്‍. എ 320 എന്ന എയര്‍ബസ് വിമാനം ഒരു മാസം വൈകി മെയ് 15നാണ് സര്‍വീസ് നടത്തിയത്. ഈ ഒരു മാസത്തിനിടെ വിമാനം ഉപയോഗിച്ച് എയര്‍ ഇന്ത്യ ദുബായ്, റിയാദ്, ജിദ്ദ എന്നിവടങ്ങളില്‍ സര്‍വീസ് നടത്തി. മറ്റൊരു വിമാനം എസ്‌കേപ്പ് സ്ലൈഡറിന്റെ അറ്റകുറ്റപണി നടത്താതെ സര്‍വീസ് നടത്തി. മെയിന്റനന്‍സ് എഞ്ചിനീയറാണ് എസ്‌കേപ്പ് സ്ലൈഡറിന് തകരാര്‍ ഉള്ളതായി കണ്ടെത്തിയത്. കൂടാതെ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന എ319 എന്ന എയര്‍ബസ് വിമാനം സര്‍വീസ് വൈകിയത് മൂന്ന് മാസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യസമയത്ത് സുരക്ഷ പരിശോധനകളുടെ റിപ്പോര്‍ട്ട് നല്‍കുന്നതിലും എയര്‍ ഇന്ത്യ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നതായും, ഇതിന് കൃത്യമായ മറുപടി നല്‍കിയിരുന്നില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സുരക്ഷ പരിശോധനകളില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിനോട് എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം അഹമ്മദാബാദ് അപകടത്തില്‍ മരിച്ച 220 പേരുടെ ഡിഎന്‍എ ഇതുവരെ തിരിച്ചറിഞ്ഞു. 202മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.