232, 447 വകുപ്പുകൾ തിരിച്ചു നൽകണം കേരള പീപ്പിൾസ് മൂവ്മെന്റ്


24, October, 2026
Updated on 24, October, 2026 13


    കൊച്ചി : വി. ഡി. സതീശൻ സർക്കാർ മൊത്തത്തിൽ ശരിയായ നയപരി പാടികളിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. പക്ഷേ, പറയുന്ന കാര്യങ്ങൾ കുറച്ചെങ്കിലും നടപ്പാകണമെങ്കിൽ അക്കാര്യങ്ങൾ നടപ്പിലാകാനുള്ള നടപടികൾ സ്വീ കരിക്കണമെന്ന് കേരള പീപ്പിൾസ് മൂവ്മെൻ്റ് ചെയർമാൻ അഡ്വ:ജേക്കബ് പുളിക്കൻ അഭിപ്രായപ്പെട്ടു. വയോജന വകുപ്പ് പുതുതായി രൂപീകരിച്ച് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്നെങ്കിലും ഇതിനകം സെലക്റ്റ് കമ്മിറ്റിക്കയച്ചിട്ടുള്ള നിർദ്ദിഷ്ട ബില്ലിൽ മറ്റു വരുമാനങ്ങളൊന്നുമില്ലാത്ത വയോജനങ്ങളുടെ തുടർന്നുള്ള സേവനം തദ്ദേശ സ്ഥാപനങ്ങളിലോ ഇതര മേഖലകളിലോ ഉപയോഗപ്പെടുത്തിയോ പ്രത്യേക പെൻഷനായോ അവർക്ക് പ്രതിമാസം 10000 രൂപ യെങ്കിലും സ്വന്ത വരുമാനം ഉറപ്പുവരുത്തണം. അല്ലെങ്കിൽ ലക്ഷ്യം നേടുകയില്ല. ഹോർട്ടി വൈൻ പോലും ബേക്കറികളിലൂടെയും മറ്റും വിൽക്കാൻ അനുവദിക്കുകയില്ല എന്ന മദ്യനയം നല്ലത്. പക്ഷേ ഇതും ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയല്ലേ? അതിനവർക്ക് അധികാരവും സാമ്പത്തിക ശേഷിയും വേണ്ടേ?    മഹാത്മജിയുടെ 'ഗ്രാമ സ്വരാജ് ' ലക്ഷ്യം വെച്ചുകൊണ്ട് രാജീവ്‌ ഗാന്ധി മുൻകയ്യെടുത്തുണ്ടായ 73,74 ഭരണഘടന ഭേദഗതികൾ വഴി നിലവിൽവന്ന കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 232 -)0 വകുപ്പും മുനിസിപ്പൽ നിയമത്തിലെ 447-)0 വകുപ്പും ഒന്നാം പിണറായി സർക്കാർ കവർന്നു കൊണ്ടുപോയത് റദ്ദാക്കി അവ ത്രിതല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾകക്കും തിരിച്ചുനൽകിയാലേ അത് സാധ്യമാകൂ. ആയതു ഏറ്റവും വേഗം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവ തിരിച്ചു ചോദിക്കുകയും വേണം .അത്രയെങ്കിലും ചെയ്യുന്നില്ലെങ്കിൽ പറയുന്ന ആദർശങ്ങൾക്കൊന്നും സ്വയം വിലകൽപ്പിക്കുന്നില്ലെന്നാകും.        






 




                                                           






 



       

      



 




Feedback and suggestions