എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ നീട്ടി


24, October, 2026
Updated on 24, October, 2026 10


വിവാദ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. നിലവിൽ മൂന്നു മാസം പൂർത്തിയായ സസ്പെൻഷൻ 120 ദിവസത്തേക്കാണ് സർക്കാർ വീണ്ടും നീട്ടിയത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ ഈ നിർണായക നടപടിയുണ്ടായിരിക്കുന്നത്.പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. ഈ കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം പ്രത്യേക അന്വേഷണസംഘത്തിന് (SIT) മൊഴി നൽകിയിരുന്നു.എഡിജിപിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രധാന വെളിപ്പെടുത്തൽ. ഈ ഗുരുതര വീഴ്ചയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ശുപാർശ ചെയ്യുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയുമായിരുന്നു.










Feedback and suggestions