ട്രംപിന്റെ നികുതി ഇളവ് ബില്ലിന് യുഎസ് കോണ്‍ഗ്രസ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം

ട്രംപിന്റെ നികുതി ഇളവ് ബില്ലിന് യുഎസ് കോണ്‍ഗ്രസ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം
20, May, 2025
Updated on 20, May, 2025 45

ട്രംപിന്റെ നികുതി ഇളവ് ബില്ലിന് യുഎസ് കോണ്‍ഗ്രസ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നികുതി ഇളവ് ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം. യുഎസ് കോണ്‍ഗ്രസ് ബജറ്ര് കമ്മിറ്രി ഈ ബില്ല് ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നാലുപേര്‍ ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നു. വെള്ളിയാഴ്ച്ച എതിര്‍ത്ത നാലുപേര്‍ ഞായറാഴ്ച്ച അനുകൂലിച്ചതോടെയാണ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സഭയില്‍ ഈ ബില്ല്ിന്‍മേലുള്ള വോട്ടെടുപ്പ് നടക്കും.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ആദ്യ തവണ അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ച നികുതി ഇളവുകളുടെ തുടര്‍ച്ചയാണ് പുതിയ ബില്‍. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ടിപ്പിനും അധിക സമയ ജോലിക്കുള്ള വരുമാനത്തിനും ഉള്‍പ്പെടെ നികുതി ഇളവ് നല്‍കുന്നതാണ് ബില്‍. നികുതിയിളവു നടപ്പാക്കലും പ്രതിരോധ ചെലവ് വര്‍ധനയും ട്രംപിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളായിരുന്നു.
എന്നാല്‍ നികുതിയിളവ് ബില്‍ അമേരിക്കയുടെ കടബാധ്യത വര്‍ധിപ്പിക്കാനേ സഹായിക്കുകയുളളെന്ന അഭിപ്രായവും സാമ്പത്തീക വിദഗ്ധര്‍ക്കിയില്‍ നിന്നും ഉയരുന്നുണ്ട്.




Feedback and suggestions