കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദം; ഡോ.ബി അശോകിനെ കൃഷി വകുപ്പിൽ നിന്ന് മാറ്റി

Dr. B Ashok transferred from the Agriculture Department
31, August, 2025
Updated on 31, August, 2025 62

Dr. B Ashok transferred from the Agriculture Department

ഡോ.ബി.അശോകിനെ കൃഷി വകുപ്പിൽ നിന്ന് മാറ്റി. കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് ‌മാറ്റം. ഇന്നാണ് ബി അശോകിനെ മാറ്റി കൊണ്ട് ഉത്തരവിറരക്കിയത്. കെടിഡിഎഫ്സി സി.എം.ഡിയായാണ് അശോകിന്റെ പുതിയ നിയമനം. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്ത് അന്വേഷണം നടന്നിരുന്നു. എന്നാൽ‌ ഈ അന്വേഷണം കൃഷി വകുപ്പ് ഏറ്റെടുക്കുകയും ബി അശോക് തന്നെയാണ് അന്വേഷണം നടത്തിയത്

മുഖ്യമന്ത്രിയുടെ ഓഫീസ് താൽപര്യം എടുത്ത് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ലക്ഷ്യം ബി.അശോകായിരുന്നു. എന്നാൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ബി.അശോകിന് കൃഷി വകുപ്പിൽ നിന്ന് നീക്കിയത്. ടിങ്കു ബിസ്വാളാണ് അശോകിന് പകരം കൃഷിവകുപ്പിൽ നിയമിതയായത്. ഉത്തരവിറങ്ങിയകിന് പിന്നാലെ ടിങ്കു ബിസ്വാൾ ചുമതലയേൽക്കുകയും ചെയ്തു.







Feedback and suggestions