ആറ്റിങ്ങൽ: മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേം നസീറിന് ജന്മനാട്ടിൽ പ്രതിമ ഒരുങ്ങുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു മുന്നിലാണ് പ്രതിമ സ്ഥാപിക്കുന്നത്. മൂന്നരയടി ഉയരമുള്ള അർദ്ധകായ പ്രതിമയാണ് സ്തു പത്തിൽ സ്ഥാപിക്കുന്നത്.
ജനാർദ്ദനൻ കരിവെള്ളൂരാണ്
ശിൽപ്പി. ഒരു മാസം കൊണ്ട് സിമ്മൻ്റിലാണ് പ്രതിമയുടെ നിർമ്മാണം. രണ്ടര ലക്ഷം രൂപയാണ് നിർമ്മാണ ചിലവും ഇന്ന് രാവിലെ 10 മണിക്ക് വി. ശശി എം.എൽ.എ പ്രതിമ അനാഛാദനം ചെയ്യും.
പ്രേം നസീറിൻ്റെ ശില്പം കേരളത്തിൽ ആദ്യമായാണ് സ്ഥാപിക്കുന്നതെന്ന് ശിൽപ്പി ജനാർദ്ദനൻ കരിവള്ളൂർ പറഞ്ഞു.