ഭരണഘടന 25,30 അനുഛേദങ്ങൾ സംരക്ഷിക്കുക എറണാകുളം എൽഡേഴ്‌സ് ഫോറം


6, November, 2025
Updated on 6, November, 2025 50


കൊച്ചി : വിശ്വാസപ്രചരണത്തിനും സ്ഥാപനങ്ങൾ നടത്തുന്നതിനും മത ന്യൂനപക്ഷ ങ്ങൾക്കുള്ള ഭരണഘടനാവകാശങ്ങൾ നിഷേധിക്കുന്നതാണ് കേന്ദ്ര ഗവൺമെന്റും ബി.ജെ.പി.ഭരണ സംസ്ഥാനങ്ങളും നിരന്തരമായി സ്വീകരിച്ചിട്ടുള്ള നയമെന്നും, അതിനെതിരെ ന്യൂനപക്ഷങ്ങൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് കൂട്ടായ പ്രതിരോധം സംഘടിപ്പിക്കണമെന്നും എറണാകുളം എൽഡേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ കൂട്ടായ്മയോഗം അഭിപ്രായപ്പെട്ടു.     


മണിപ്പൂരിലും മറ്റുപല ഉത്തരേ ന്ത്യൻ സംസ്ഥാനങ്ങളിലും തുടരെയുണ്ടാകുന്ന ന്യൂനപക്ഷ പീഡനങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞദിവസങ്ങളിൽ ഛത്തീസ്‌ ഘട്ടിലെ എട്ട് ഗോത്രവർഗ്ഗ ഗ്രാമങ്ങളിൽ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കുമെതിരെ വിലക്കേർപ്പെടുത്തിക്കൊണ്ട് അവിടങ്ങളിലെ ഗ്രാമസഭകൾ ബോർഡുകൾ സ്ഥാപിച്ച നടപടിയെന്ന് വിഷയാവതരണം നടത്തിയ കേരള പീപ്പിൾസ് മൂവ്മെന്റ് ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ ചൂണ്ടിക്കാട്ടി. 



അതിനെതിരെ ഛത്തീസ്‌ഘട്ട് ഹൈക്കോടതി മുമ്പാകെ വന്ന കേസിൽ പ്രാദേശിക പൈകൃതം സംരക്ഷിക്കാനെന്ന പേരിൽ നടത്തുന്ന ഇത്തരം നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നു കാണാനാവില്ലെന്നു പറഞ്ഞ് കോടതി ന്യായീകരിച്ചത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.          


ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ മേഖലയായ ദക്ഷിണ മദ്ധ്യകേരളം ഇല്ലാതായിപോകുന്ന 'മുല്ലപ്പെരി യാർ' പ്രശ്നം 'ഗാഡ്ഗിൽ റിപ്പോർട്ട് ' നടപ്പാക്കി എളുപ്പത്തിൽ പരിഹരിക്കുന്നതിനും കേന്ദ്ര-സം സ്ഥാന ഭരണകൂടങ്ങളും മുന്നണികളും താത്പര്യം കാണിക്കാത്തതും ക്രൈസ്തവ വിരുദ്ധതയുടെ മറ്റൊരുദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 


 ഫോറം പ്രസിഡന്റ്‌ ജോസഫ് ആഞ്ഞിപ്പറമ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റിട്ടയേർഡ് ജില്ല ജഡ്ജ് ഡാനിയേൽ പാപ്പച്ചൻ, ജോസി എം. ജോസഫ്, ജസ്റ്റിൻ തോമസ്, കെ.ജെ.ടൈറ്റസ്, കെ.ഒ.ഡേവിഡ്, ഷെല്ലി ചെറിയാൻ, ഇ.പി.നോയൽ, ജോൺ വലിയപറമ്പിൽ, ലോറൻസ് കണ്ടംപറമ്പിൽ, ജോൺ ജോസഫ്, കെ. വി. ക്‌ളീറ്റസ്, ജോസഫ് ഹെന്ററി, ക്ലമെന്റ് കല്ലൻ, ലൂയിസ് തണ്ണിക്കോട്, കാർലോസ്, റോബിൻ ജോസഫ്, വി.വി. ജോൺ, ജസ്‌വിൻ തൊട്ടിക്കര, കെ. എൻ. ബാബു, ജെയ്സൺ ആദപ്പിള്ളി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.




Feedback and suggestions