വിഴിഞ്ഞം: കോവളം ബീച്ചിൽ വിദേശ സഞ്ചാരിക്ക് നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. റഷ്യയിൽ നിന്നുള്ള പൗളിന(31)നാണ് വലതു കണങ്കാലിൽ ഗുരുതരമായികടിയേറ്റത്. നടന്നു വരുമ്പോൾ പ്രകോപനമില്ലാതെയായിരുന്നു നായ ആക്രമിച്ചതെന്ന് സമീപത്തെ റസ്റ്റോറന്റ് അധികൃതർ പറഞ്ഞു. ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ലൈഫ് ഗാർഡ് ഉൾപ്പെടെ മൂന്നു പേരെ ഇതേ നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.