കൊല്ലം കൊട്ടിയത്ത് വൻ തീപിടുത്തം


13, November, 2025
Updated on 13, November, 2025 37


കൊല്ലം കൊട്ടിയത്ത് തിരുവനന്തപുരം-കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഫ്ലക്സ് കടയിലാണ് തീ പടർന്നത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


തീപിടിത്തം ഉണ്ടായ കടയോട് ചേർന്ന് വസ്ത്ര നിർമ്മാണശാലകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, തീ മറ്റ് കെട്ടിടങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പടരാതിരിക്കാൻ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഫയർഫോഴ്സ് നടത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.




Feedback and suggestions