ആളൊഴിഞ്ഞ പറമ്പിൽ നിന്നും മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി


28, November, 2025
Updated on 28, November, 2025 32


എറണാകുളം: എറണാകുളം ജില്ലയിലെ വടക്കേക്കരയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപം കാടുമൂടിക്കിടക്കുന്ന പറമ്പിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.


പ്രാഥമിക നിഗമനത്തിൽ, അസ്ഥികൾക്ക് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ഫോറൻസിക് വിദഗ്ധരും വടക്കേക്കര പോലീസും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. വ്യക്തിയെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്താനുമായി വിശദമായ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.




Feedback and suggestions