മുനമ്പം ജനതയ്‌ക്ക് കടലോളം ആഘോഷം കോടതിവിധി സ്വാഗതം : തിരമാല


29, November, 2025
Updated on 29, November, 2025 158


തിരുവനന്തപുരം : 

കടലമ്മയോട് മല്ലടിച്ചു വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് സംരക്ഷിക്കുന്ന ഹൈക്കോടതിയുടെ വിധി കടലിന്റെ മക്കൾക്ക് അനുഗ്രഹമായി. കടലിന്റെ മക്കൾ ഒന്നടങ്കം നന്ദി അറിയിക്കുന്നു. കരമടയ്ക്കാനുള്ള കോടതിവിധി ലഭിച്ചത് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിൻ്റെ ആദ്യഘട്ട നേട്ടമായി കരുതാം. അതിനായി പ്രവർത്തിച്ചവരെയും പിന്തുണച്ചവരെയും തീരദേശ സംരക്ഷണ കൂട്ടായ്മയായ "തിരമാല" യുടെ യോഗം അഭിനന്ദിച്ചു. 

നാലുവർഷം അനീതി കാണിച്ച സർകാർ , മുനമ്പത്തെ 610 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. റവന്യു അവകാശങ്ങൾ സമ്പൂർണ്ണമായി പുനഃ സ്ഥാപിക്കണം. പോക്കുവരവ് നടത്താനുള്ള മ്യൂട്ടേഷൻ സർട്ടിഫിക്കറ്റ് , കൈവശാവകാശ രേഖ, ബാധ്യതാരഹിത രേഖ , ലൊക്കേഷൻ സ്കെച്ച് സർട്ടിഫിക്കറ്റ് എന്നിവ റവന്യൂ വകുപ്പ് തടഞ്ഞുവെച്ചിരിക്കുന്നത് സമരം തുടരാൻ സാഹചര്യമൊരുക്കുമെന്ന് " തിരമാല" പ്രവർത്തകർ അറിയിച്ചു. യോഗത്തിൽ കൺവീനർ സുരേഷ്കുമാർ , തീരദേശത്തിൻ്റ ശബ്ദം ജോൺ ബോസ്കോ ഡിക്രൂസ് ശംഖുമുഖം , സാബു ശങ്കർ, ഷീല ആൻ്റോ , ഡാൻസി ബിജു , മേരിക്കുട്ടി ജോർജ്ജ് , സ്റ്റീഫൻ , ഇഗ്നേഷ്യസ് വിൻസെൻ്റ് , മെഡോണ, സുജ ലക്ഷ്മി , വട്ടിയൂർക്കാവ് പ്രകാശ് , ഗോപാലകൃഷ്ണൻ നായർ , ആൻ്റണി , അനു, സെബാസ്റ്റ്യൻ , സിന്ധു ജോർജ്ജ് , മെറ്റിൽഡ , മേരി,രാഗിണി , സ്റ്റെല്ല, സെൽവി, രാജാംബിക, കമലം ഇഗ്നേഷ്യസ് , ഐശ്വര്യ , ഉഷ , സുനി തുടങ്ങിയവർ പങ്കെടുത്തു.




Feedback and suggestions