കേരളഗവർണറുടെ ഔദ്യോഗിക വസതി രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ


30, November, 2025
Updated on 30, November, 2025 33


കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ രാജ്ഭവന്റെ പേര് ഇന്നലെ മാറ്റിയിരുന്നു. രാജ്യത്തെ എല്ലാ രാജഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

ഗവർണർ രാജേന്ദ്ര അർലേക്കർ മടങ്ങിയെത്തിയ ശേഷം നാളെ വിജ്ഞാപനം ഇറക്കും. ഇതോടെ ഔദ്യോഗിക വിലാസം ലോക്ഭവൻ കേരള എന്നാകും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരുമാറ്റുന്നത്. 2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്.




Feedback and suggestions