4, December, 2025
Updated on 4, December, 2025 36
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി. ജില്ലാ കളക്ടർ അനു കുമാരി ഇലക്ഷൻ ഗൈഡിന്റെ പ്രകാശനം നിർവഹിച്ചു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങൾ, വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ജില്ലയിലെ വോട്ടർമാർ, പെരുമാറ്റച്ചട്ടം, പോളിംഗ് സ്റ്റേഷനുകൾ, സ്വീകരണ വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സ്മിതാ റാണി സി.എസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബീനാമോൾ എസ്, അസിസ്റ്റന്റ് എഡിറ്റർ അഞ്ജലി ബി വിമൽ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ, പ്രിസം ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.