ഡിംസ് മീഡിയ കോളേജിൽ ഡിവാരിയോസ് ഫെസ്റ്റ് സിനിമാതാരം കൈലാഷ് ഉദ്ഘാടനം ചെയ്തു


8, December, 2025
Updated on 8, December, 2025 24


ചാലക്കുടി: കലയും കായിക വിനോദങ്ങളും പഠനവും ജീവിതവുമാകണം നമ്മുടെ ലഹരിയെന്ന് ഡിംസ് മീഡിയ കോളേജ് സംഘടിപ്പിച്ച ഡിവാരിയോസ് ഫെസ്റ്റ്ന്റെ സമ്മാനദാനം നിർവഹിച്ചുകൊണ്ട് സനീഷ്കുമാർ ജോസഫ് MLA പറഞ്ഞു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഇൻ്റർ സ്കൂൾ ഫെസ്റ്റ് ഡിവാരിയോസ്-2025ൽ വിവിധ ഹൈസ്കൂൾ ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ചലച്ചിത്ര താരം കൈലാഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സാന്റ മോണിക്കയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടത്. 


വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ചാലക്കുടി MLA സനീഷ്കുമാർ ജോസഫ് സമ്മാനദാനം നിർവഹിച്ചു. പിന്നണി ഗായിക യമുന മാത്യു, RLV സുന്ദരൻ, ആകാശവാണി ആർട്ടിസ്റ്റ് ബിനു ചാക്കോ, ഡാൻസർ സൗമ്യ റിൻ്റോ എന്നിവർ വിധികർത്താക്കളായിരുന്നു. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി, മാനേജർ റവ. ഡോ. വർഗീസ് പാറപ്പുറം വി.സി, പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ. രാജു, സാന്റ മോണിക്ക റീജിയണൽ മാനേജർ സിന്ധു തോമസ്, സ്റ്റാഫ് കോർഡിനേറ്റർമായ ജിജോ ജോസഫ്, സിമി പി.എസ്, സ്റ്റുഡൻ്റ്സ് കൺവീനർ ആൽബിൻ ബിജു എന്നിവർ സംസാരിച്ചു.




Feedback and suggestions