ബസുകൾക്ക് തീപിടിച്ച് വൻ അപകടം


16, December, 2025
Updated on 16, December, 2025 27




ഉത്തർപ്രദേശ്: ബസുകൾക്ക് തീപിടിച്ച് വൻ അപകടം. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നുണ്ട്.കനത്ത മൂടൽമഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം റോഡിലെ കാഴ്ചക്കുറവ് രൂക്ഷമായതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമന സേനയും ദേശീയപാതാ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ സേന  എന്നിവരുൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്.




Feedback and suggestions