19, December, 2025
Updated on 19, December, 2025 9
വാഷിംഗ്ടണ്‍: വെനസ്വേലിയയിൽ ആക്രമണം നടത്താൻ യു എസ് കോൺഗ്രസിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംഘങ്ങളെ ലക്ഷ്യമാക്കി വെനിസ്വേലയിലുണ്ടാകുന്ന സൈനീക നീക്കങ്ങൾക്കായി യു എസ് കോണ്‍ഗ്രസിൽ നിന്നും അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു എസ് കോൺഗ്രസിനെ അറിയിക്കാൻ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അറിയിക്കേണ്ടത് വലിയ കാര്യമല്ലെന്നും കൂട്ടിച്ചേർത്തു.കരീബിയന്‍ കടലിലും പസഫിക് മേഖലയിലും അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായുളള വാർത്തകൾക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം.
യു എസ് . ആക്രമണങ്ങളില്‍ ഇതുവരെ 99 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ഇല്ലാതെയുമ സൈനിക നടപടികളുടെ നിയ മസാ ധുതയെക്കുറിച്ച് വ്യാപക ചർ ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ മയക്കുമരുന്ന് വിരുദ്ധ നടപടികളെ മറയാക്കി തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയോ അധികാരത്തില്‍ നിന്ന് മാറ്റുകയോ ചെയ്യാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന ആരോപ ണവുമായി വെനിസ്വേലന്‍ പ്രസി ഡന്റ് നിക്കോളാസ് മഡൂറോ രംഗത്തെ ത്തി. എന്നാൽ ആരോപണം അമേരിക്ക തള്ളിക്കളഞ്ഞു. യുഎസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനുള്ള പ്രതിരോധ നടപടികളാണ് ആക്രമ ണങ്ങളെന്നാണ് വാഷിംഗ്ടണിന്റെ വിശദീകരണം.