ഗ്രീന്‍ലാന്‍ഡിനുമേല്‍ അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ നാറ്റോ സഖ്യം അവസാനിക്കും: മുന്നറിയിപ്പുമായി ഡെണ്‍മാര്‍ക്ക്


6, January, 2026
Updated on 6, January, 2026 48


കോപ്പണ്‍ഹേഗ്: ഗ്രീന്‍ലാന്‍ഡിനു മേല്‍ അമേരിക്ക ആക്രമണം നടത്തുകയും ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അതോടെ നാറ്റോ സഖ്യത്തിന്റെ അന്ത്യമായിരിക്കുമെന്നു ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മേറ്റ ഫ്രെഡ റിക്‌സന്‍. അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി രംഗത്തുവന്ന മേറ്റ ഗ്രീന്‍ലാന്‍ഡ് സംബന്ധിച്ച ട്രംപിന്റെ പരാമര്‍ശങ്ങളെ തള്ളി.


നിലവിവല്‍ ഡെന്‍മാര്‍ക്കിനു കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് 20 ദിവസത്തിനുള്ളില്‍ പ്രതികരിക്കുമെന്ന പ്രസ്താവനയാണ് ട്രംപില്‍ നിന്ന് വന്നിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യം ട്രംപ് തുടര്‍ച്ചയായി മുന്നോട്ടുവെയക്കുന്നുണ്ട്. വെനസ്വേലയ്‌ക്കെതിരായ അമേരിക്കന്‍ നീക്കത്തുന ശേഷമുള്ള ട്രംപിന്റെ പരാമര്‍ശം ഡെന്‍മാര്‍ക്കിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, എല്ലാം അവസാനിക്കും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നിലനില്‍ക്കുന്ന നമ്മുടെ നാറ്റോയും സുരക്ഷയും ഇല്ലാതാകും,’ മേറ്റ ഫ്രെഡറിക്‌സന്‍ പറഞ്ഞു.


ഗ്രീന്‍ലാന്‍ഡിനെ വെനസ്വേലയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ഗ്രീന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് ഒരു രാത്രികൊണ്ട് ഏറ്റെടുക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അമേരിക്കയ്ക്ക് ഗ്രീന്‍ലാന്‍ഡിനെ പെട്ടെന്നു കീഴടക്കാന്‍ കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ലാന്‍ഡിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാണാന്‍ ബൈനോക്കുലര്‍ പോലും വേണ്ടെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ ബൈനോക്കുലര്‍ വെച്ച് നോക്കിയാല്‍ പോലും ചൈനീസ് കപ്പല്‍ കാണില്ലെന്ന് ഗ്രീന്‍ലാന്‍ഡിലെ നേതാക്കള്‍ പറയുന്നു.






Feedback and suggestions