27, June, 2026
Updated on 27, June, 2026 1
വാഷിംഗടണ്‍: ഹൈദരാബാദിലെ റോഡിന്് തന്റെ പേരിട്ടതില്‍ ഇന്ത്യക്ക് നന്ദി പറ്ഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഏ്റ്റവും ആദരമാണെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍കുറിച്ചു. ഈ രീതിയില്‍ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്. നന്ദി!’ റോഡ് ഉദ്ഘാടന ചടങ്ങിലെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചു.ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റിനോട് ചേര്‍ന്നുള്ള റോഡിന് തെലങ്കാന സര്‍ക്കാര്‍ ഔദ്യോഗികമായി ഡൊണാള്‍ഡ് ട്രംപ് അവന്യൂ എന്ന് പുനര്‍നാമകരണം ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം. ഹൈദരാബാദിന്റെ ആഗോള പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നഗരത്തിനുള്ള പങ്ക് എടുത്ത് കാണിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.അമേരിക്കന്‍ നയതന്ത്ര കാര്യാലയവും നിരവധി പ്രമുഖ അന്താരാഷ്ട്ര ഐ.ടി കമ്പനികളും സ്ഥിതി ചെയ്യുന്ന ഹൈദരാബാദിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലുള്ള നാനക്രാംഗുഡയിലാണ് ഈ അവന്യൂ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകാത്മകമായ അംഗീകാരമാണ് ഈ നാമകരണത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഈ ആഴ്ച ആദ്യം നടന്ന ചടങ്ങില്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെയും മുതിര്‍ന്ന തെലങ്കാന സര്‍ക്കാര്‍ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഔദ്യോഗിക ഫലകം അനാച്ഛാദനം ചെയ്തത്. ഹൈദരാബാദിലെ പ്രധാന റോഡുകള്‍ക്കും പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ നല്‍കുന്നതിനായി തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിശാലമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.