2, February, 2026
Updated on 2, February, 2026 89
ഇടുക്കി : ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കുകയും അവയ്ക്ക് പ്രാധാന്യം നൽകുകയും അവയെ ഉയർത്തിക്കൊണ്ടുവരികയും ചെയ്യണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ. ജെ. ജോസ്മോൻ ആഹ്വാനം ചെയ്തു. ഇടുക്കി ജില്ലാ കമ്മറ്റി ഭാരവാഹികളുടെ യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചെറുതോണിയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻറ് എം . എം. ജേക്കബ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സാജു ഫിലിപ്പ് , റോണി തോട്ടുങ്കൽ , അനൂപ് ജോസ് , ജില്ലാ ഭാരവാഹികളായ സതീശൻ . എം , പി. കെ. ജയൻ , രാമു. എം, വിൽസൺ ജോഷി, തങ്കച്ചൻ മുളയ്ക്കൽ , ഷാജി ജോസഫ് , ദിലീപ്, സി. സി. ജോർജ്ജ്, ആൻ്റോ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.