14, February, 2026
Updated on 14, February, 2026 8
ഭൂമിയിലെ അവസാന മനുഷ്യനും മരിച്ചു കഴിഞ്ഞാൽ മാത്രം പ്രവർത്തിക്കുന്ന ഒരു യന്ത്രത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശീതയുദ്ധകാലത്ത് ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്നത് ആയുധങ്ങളുടെ എണ്ണം കണ്ടായിരുന്നില്ല, മറിച്ച് ‘നാളെ’ എന്നൊന്നുണ്ടാവില്ല എന്ന തിരിച്ചറിവിലായിരുന്നു. റഷ്യിലെ ചുവന്ന മുറികളിൽ സോവിയറ്റ് ഭരണാധികാരികളുടെ ഉറക്കം കെടുത്തിയ ഒരു ആശങ്കയുണ്ടായിരുന്നു അമേരിക്കയുടെ ഒരു മിന്നൽ പ്രഹരത്തിൽ റഷ്യ ചാരമായാൽ, തിരിച്ചടിക്കാൻ പോലും ആരും അവശേഷിച്ചില്ലെങ്കിലോ? ആ ഭീതിയിൽ നിന്നാണ് ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ യുദ്ധതന്ത്രങ്ങൾ പിറവിയെടുത്തത്
ഇതൊരു വെറും സൈനിക തന്ത്രമല്ല, റഷ്യൻ മണ്ണിൽ തൊട്ടാൽ ലോകഭൂപടം തന്നെ മായ്ച്ചുകളയുമെന്ന റഷ്യയുടെ അന്തിമ മുന്നറിയിപ്പാണ്. സോവിയറ്റ് യൂണിയനെ സംബന്ധിച്ച് ഇതൊരു പേടിയല്ല, മറിച്ച് തങ്ങളെ തകർക്കാൻ വരുന്ന ഏതൊരു ശക്തിയെയും നരകത്തിന്റെ പടിവാതിൽ വരെ പിന്തുടർന്ന് നശിപ്പിക്കാനുള്ള അചഞ്ചലമായ നിശ്ചയദാർഢ്യമായിരുന്നു.
ആണവയുദ്ധത്തിന്റെ കണക്കുപുസ്തകത്തിൽ ആരുടെ കയ്യിൽ എത്ര മിസൈലുകൾ ഉണ്ടെന്നതല്ല റഷ്യ തെളിയിച്ചത്; മറിച്ച്, ആക്രമിക്കാൻ വരുന്നവന്റെ ചിന്താഗതിയെ തന്നെ തകർക്കുന്ന ‘ പ്രത്യാക്രമണ’ ശേഷിയാണ്. ചിന്തിച്ചു നോക്കുക, ശത്രുവിന്റെ മിന്നൽ പ്രഹരത്തിൽ റഷ്യയുടെ രാഷ്ട്രീയ സിരാകേന്ദ്രങ്ങൾ നിശ്ചലമായാലും, ഉത്തരവിടാൻ ഒരു ജനറൽ പോലും ബാക്കിയില്ലെങ്കിലും, റഷ്യ പരാജയപ്പെടില്ല. കാരണം, അവിടെയാണ് ശവക്കല്ലറയ്ക്കുള്ളിൽ നിന്നും ശത്രുവിനെ വേട്ടയാടാൻ ഉയിർത്തെഴുന്നേൽക്കുന്ന ‘ഡെഡ് ഹാൻഡ്’ എന്ന വിസ്മയം പ്രവർത്തിച്ചു തുടങ്ങുന്നത്.തിരിച്ചടി ഉണ്ടാകില്ലെന്ന വ്യാമോഹത്തിൽ റഷ്യൻ മണ്ണിലേക്ക് വിരൽ ചൂണ്ടുന്ന ഏതൊരു ശത്രുവിനും ഇതൊരു മരണക്കെണിയാണ്. നേതൃത്വം ഇല്ലാതായാൽ രാജ്യം മുട്ടുമടക്കുമെന്ന് കരുതിയവർക്ക് മുന്നിൽ, മനുഷ്യന്റെ സ്പർശനമില്ലാതെ തന്നെ സ്വയം യുദ്ധം നയിക്കുന്ന ഈ സംവിധാനം റഷ്യയുടെ കരുത്തിന്റെ അടയാളമാണ്. ശത്രു വിജയം ആഘോഷിക്കുന്ന ആ നിമിഷം തന്നെ, ഭൂമിക്കടിയിലെ രഹസ്യ അറകളിൽ നിന്നും ആയിരക്കണക്കിന് മിസൈലുകൾ ആകാശത്തേക്ക് ഇരച്ചുകയറും. ഭരണാധികാരികൾ മരിച്ചാലും, രാജ്യം കത്തിയമർന്നാലും, തന്നെ തൊട്ടവനെ ചാരമാക്കാതെ റഷ്യ അടങ്ങില്ല എന്നതിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രഖ്യാപനമാണ് ഈ ‘റിവഞ്ച് ഫ്രം ദി ഗ്രേവ്.
ശീതയുദ്ധത്തിന്റെ ആ വിറയ്ക്കുന്ന നിമിഷങ്ങളിൽ സോവിയറ്റ് യൂണിയൻ ലോകത്തിന് മുന്നിൽ തുറന്നു വെച്ച ഏറ്റവും വലിയ നിഗൂഢതയായിരുന്നു “പെരിമീറ്റർ” (Perimeter). പക്ഷേ, പാശ്ചാത്യ ലോകം ഇതിനെ വിശേഷിപ്പിച്ചത് നട്ടെല്ലിൽ തണുപ്പ് പടർത്തുന്ന മറ്റൊരു പേരിലാണ്“ഡെഡ് ഹാൻഡ്”! ലോകം അവസാനിക്കാൻ പോകുന്നു എന്ന് വിളംബരം ചെയ്യുന്ന, എപ്പോഴും ഉണർന്നിരിക്കുന്ന ഒരു രക്തദാഹിയായ AI സിസ്റ്റമാണ് ഇതെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ യാഥാർത്ഥ്യം അതൊന്നുമല്ല. അതൊരു വെറും കമ്പ്യൂട്ടർ ബ്രെയിൻ അല്ല, മറിച്ച് റഷ്യൻ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ഭീകരമായ ഒരു “ഡൂംസ്ഡേ മെഷീൻ” ആണ്.
തിരിച്ചടി ഉണ്ടാകില്ലെന്ന വ്യാമോഹത്തിൽ റഷ്യൻ മണ്ണിലേക്ക് വിരൽ ചൂണ്ടുന്ന ഏതൊരു ശത്രുവിനും ഇതൊരു മരണക്കെണിയാണ്. നേതൃത്വം ഇല്ലാതായാൽ രാജ്യം മുട്ടുമടക്കുമെന്ന് കരുതിയവർക്ക് മുന്നിൽ, മനുഷ്യന്റെ സ്പർശനമില്ലാതെ തന്നെ സ്വയം യുദ്ധം നയിക്കുന്ന ഈ സംവിധാനം റഷ്യയുടെ കരുത്തിന്റെ അടയാളമാണ്. ശത്രു വിജയം ആഘോഷിക്കുന്ന ആ നിമിഷം തന്നെ, ഭൂമിക്കടിയിലെ രഹസ്യ അറകളിൽ നിന്നും ആയിരക്കണക്കിന് മിസൈലുകൾ ആകാശത്തേക്ക് ഇരച്ചുകയറും. ഭരണാധികാരികൾ മരിച്ചാലും, രാജ്യം കത്തിയമർന്നാലും, തന്നെ തൊട്ടവനെ ചാരമാക്കാതെ റഷ്യ അടങ്ങില്ല എന്നതിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രഖ്യാപനമാണ് ഈ ‘റിവഞ്ച് ഫ്രം ദി ഗ്രേവ്.
ശീതയുദ്ധത്തിന്റെ ആ വിറയ്ക്കുന്ന നിമിഷങ്ങളിൽ സോവിയറ്റ് യൂണിയൻ ലോകത്തിന് മുന്നിൽ തുറന്നു വെച്ച ഏറ്റവും വലിയ നിഗൂഢതയായിരുന്നു “പെരിമീറ്റർ” (Perimeter). പക്ഷേ, പാശ്ചാത്യ ലോകം ഇതിനെ വിശേഷിപ്പിച്ചത് നട്ടെല്ലിൽ തണുപ്പ് പടർത്തുന്ന മറ്റൊരു പേരിലാണ്“ഡെഡ് ഹാൻഡ്”! ലോകം അവസാനിക്കാൻ പോകുന്നു എന്ന് വിളംബരം ചെയ്യുന്ന, എപ്പോഴും ഉണർന്നിരിക്കുന്ന ഒരു രക്തദാഹിയായ AI സിസ്റ്റമാണ് ഇതെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ യാഥാർത്ഥ്യം അതൊന്നുമല്ല. അതൊരു വെറും കമ്പ്യൂട്ടർ ബ്രെയിൻ അല്ല, മറിച്ച് റഷ്യൻ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ഭീകരമായ ഒരു “ഡൂംസ്ഡേ മെഷീൻ” ആണ്.
സാധാരണ സമയങ്ങളിൽ ഈ സംവിധാനം തികച്ചും നിശബ്ദമായിരിക്കും, ഒരു ഉറങ്ങുന്ന സിംഹത്തെപ്പോലെ. ഇതിനെ പ്രവർത്തിപ്പിക്കാൻ റഷ്യൻ ഹൈക്കമാൻഡിന് കൃത്യമായ ബോധ്യം വേണം,രാജ്യം ഒരു മഹാവിപത്തിന്റെ വക്കിലാണെന്ന് അവർക്ക് ഉറപ്പുവന്നാൽ മാത്രമേ ഈ സംവിധാനം സജീവമാകൂ. ഒരു കമ്പ്യൂട്ടർ പിഴവോ അല്ലെങ്കിൽ വെറുമൊരു തെറ്റായ അലാറമോ കണ്ട് ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് തള്ളിയിടാതിരിക്കാനുള്ള റഷ്യയുടെ അവസാനത്തെ സുരക്ഷാ കവചമാണിത്.
ഒരിക്കൽ ഈ സിസ്റ്റം സജീവമായിക്കഴിഞ്ഞാൽ, പിന്നെ തിരിഞ്ഞുനോട്ടമില്ല. സോവിയറ്റ് നേതൃത്വം മൊത്തത്തിൽ ഇല്ലാതായാലും, ആരും കൽപ്പന നൽകാനില്ലെങ്കിലും, ഈ ‘കൈകൾ’ ഉണരും. ശത്രുവിന്റെ ആണവ മിസൈലുകൾ സോവിയറ്റ് മണ്ണിൽ പതിച്ചുവെന്ന് റഡാറുകളും സെൻസറുകളും സ്ഥിരീകരിച്ചാൽ, മനുഷ്യന്റെ ഒരു സ്പർശനവുമില്ലാതെ തന്നെ ആകാശത്തേക്ക് അഗ്നി തുപ്പുന്ന മിസൈലുകൾ കുതിച്ചുയരും. അക്ഷരാർത്ഥത്തിൽ, റഷ്യയുടെ ഹൃദയമിടിപ്പ് നിലച്ചാൽ ലോകത്തിന്റെ ശ്വാസം നിർത്താൻ കാത്തിരിക്കുന്ന ഒരു അദൃശ്യ ശക്തിയാണിത്!
ഡെഡ് ഹാൻഡ് സജീവമായാൽ അത് റഷ്യയെ “കേൾക്കാൻ” തുടങ്ങും. അതായത് രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന സെൻസറുകളുടെ ഒരു വൻ നെറ്റ്‌വർക്ക് പ്രവർത്തനമാരംഭിക്കും. ഈ സെൻസറുകൾ ഒരു ആണവ സ്ഫോടനത്തിന്റെ സൂചനകൾ തേടും, അതിശക്തമായ പ്രകാശ മിന്നലുകൾ, ഉപരിതല വികിരണത്തിൽ പെട്ടെന്നുള്ള വർധന, ഭൂകമ്പത്തോട് സാമ്യമുള്ള ശക്തമായ ഷോക്ക് വേവുകൾ, അന്തരീക്ഷ സമ്മർദ്ദത്തിൽ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങൾ. ഇതെല്ലാം ഒരു ന്യൂക്ലിയർ ആക്രമണത്തിന്റെ “ഫിംഗർപ്രിന്റുകൾ” ആണ്. സാധാരണ ഒരു ബോംബിംഗ് ആക്രമണത്തിൽ നിന്ന് വ്യത്യസ്തമായി, ആണവ സ്ഫോടനത്തിന് ഉണ്ടാകുന്ന വികിരണവും പ്രഷർ മാറ്റവും പ്രകാശ മിന്നലും ഒരുമിച്ച് വരുമ്പോൾ, അത് നിഷേധിക്കാൻ കഴിയാത്ത തെളിവുകളാണ്.
പക്ഷേ സെൻസറുകൾ ആണവ ആക്രമണം കണ്ടെത്തിയാൽ പോലും, ഡെഡ് ഹാൻഡ് ഉടൻ തന്നെ മിസൈലുകൾ വിക്ഷേപിക്കുമെന്നത് ഉറപ്പായ കാര്യമല്ല. അതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും ഭീകരവും അതേസമയം “ലോജിക്കൽ” ആയ ഭാഗം. സിസ്റ്റം ആദ്യം ചെയ്യുന്നത് ക്രെംലിനിലേക്കും ജനറൽ സ്റ്റാഫിലേക്കും ബന്ധപ്പെടാനുള്ള കമാൻഡ്-കമ്മ്യൂണിക്കേഷൻ ലൈൻ പരിശോധിക്കുക എന്നതാണ്. ഈ പ്രധാന കമാൻഡ് സിസ്റ്റം റഷ്യയിൽ “കാസ്ബെക്ക്” (Kazbek) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡെഡ് ഹാൻഡ് ചോദിക്കുന്ന ചോദ്യമൊരു ലളിതമായതാണെങ്കിലും, അതിന്റെ അർത്ഥം ലോകാവസാനമാണ്: “മോസ്കോ ജീവനോടുണ്ടോ?” “കമാൻഡ് ചെയിൻ പ്രവർത്തിക്കുന്നുണ്ടോ?” “തിരിച്ചടി ഉത്തരവ് നൽകാൻ ആരെങ്കിലും ബാക്കിയുണ്ടോ?”
ഈ ആശയവിനിമയ ബന്ധം പൂർണ്ണമായും നിലച്ചാൽ, രാജ്യം ആക്രമിക്കപ്പെട്ടെന്നും ഭരണാധികാരികൾ കൊല്ലപ്പെട്ടെന്നും സിസ്റ്റം സ്വയം തീരുമാനിക്കും. അതോടെ, ലോകത്തിന്റെ വിധി തീരുമാനിക്കുന്നത് മനുഷ്യരല്ല, മറിച്ച് ലോകാവസാനത്തിന് മുന്നോടിയായി ഈ യന്ത്രത്തിൽ സെറ്റ് ചെയ്തിട്ടുള്ള കർശനമായ നിർദ്ദേശങ്ങളായിരിക്കും.
എന്നാൽ പല വിദഗ്ധരും പറയുന്നത്, ഡെഡ് ഹാൻഡ് “മുഴുവൻ ഓട്ടോമേറ്റഡ്” ആയി ബട്ടൺ അമർത്തുന്ന ഒരു റോബോട്ട് സംവിധാനമല്ല എന്നതാണ്. കാരണം ഇതിന്റെ ഏറ്റവും നിർണായക ഘട്ടത്തിൽ, ഇത് വിക്ഷേപണ അധികാരം ഒരു ചെറിയ മനുഷ്യസംഘത്തിന് കൈമാറുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ആ സംഘം പൊതുവെ ഉയർന്ന റാങ്കിലുള്ള നേതാക്കളല്ല; മറിച്ച് ആഴത്തിലുള്ള, അതീവ സുരക്ഷിതമായ ഭൂഗർഭ ബങ്കറുകളിൽ അടച്ചിരിക്കുന്ന ഡ്യൂട്ടി ഓഫീസർമാർ അല്ലെങ്കിൽ മുൻകൂട്ടി നിയുക്തമാക്കിയ ഉദ്യോഗസ്ഥർ. അപ്പോക്കലിപ്സിന്റെ ശേഷം ജീവനോടെ ശേഷിച്ചേക്കാവുന്ന ഒരു ചെറിയ മനുഷ്യസംഘം. അവർക്കാണ് അവസാന തീരുമാനം. അതായത് “രാജ്യം ഇല്ലാതായി” എന്ന് അറിഞ്ഞുകൊണ്ടും “ലോകം തീപിടിക്കും” എന്ന് അറിഞ്ഞുകൊണ്ടും, പ്രതികാരം നടത്താനുള്ള അവസാന ഉത്തരവ് നൽകാൻ അവർ തയ്യാറാകണം.