14, February, 2026
Updated on 14, February, 2026 7
വാഷിംഗ്ടൺ: എച്ച്1ബി വിസ ഉടമകൾ യു എസിൽ അനധികൃതമായി ഹോം കിച്ചൻ നടത്തുന്നതായി ആരോപണം. എക്സിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ടെക്സ സിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. എച്ച് വൻ ബി വിസക്കാർത് സ്വന്തമായി ബിസിനസ് നടത്തുന്നതും നിയമപരമായി അനുവദനീയമല്ലെന്നിരിക്കെ എച്ച്1ബി വിസ ഉടമകളും അവരുടെ ആശ്രിതരായ എച്ച്4 വിസ ഉടമകളും അധിക വരുമാനം ലക്ഷ്യമിട്ടാണ് ഹോം കിച്ചൻ പദ്ധതിയിൽ ഏർപ്പെടുന്നതെന്നാണ് പരാതി.ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള സ്വകാര്യ ഗ്രൂപ്പുകളിലൂടെയാണ് പരസ്യം ചെയ്യുന്നതെന്നും ഇത്തരം പ്രവർത്ത നങ്ങൾ അമേരിക്കൻ നിയമങ്ങൾക്ക് വിരുദ്ധമാണനുമാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇന്ത്യക്കാരുടേത് സംശയിക്കുന്ന ഹോം കിച്ചണിന്റെ പരസ്യവും ഇത്തരം പ്രവർത്ത നങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമവശങ്ങളും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് മെക്കിന്നിയിലെ പ്രാദേശിക നിയമങ്ങൾ അനുസരിച്ച് നിയമവിരു ദ്ധമാണെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. ടെക്സസ് കോട്ടേജ് ഫുഡ് നിയമം അനുസരിച്ച് ബേക്ക് ചെയ്ത സാധനങ്ങൾ മാത്രമേ റെസിഡൻഷ്യൽ അടുക്കളകളിൽ നിർമിക്കാൻ അനുവാദമുള്ളൂ, ചൂടുള്ള വിഭവങ്ങൾ നിർമിക്കാൻ അനുവാദമി ല്ലെന്നും പോസ്റ്റിൽ പറയുന്നു.യുഎസ് നിയമപ്രകാരം, എച്ച്1ബി വിസ ഉടമകൾക്ക് അവരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് വേണ്ടി മാത്രമേ ജോലി ചെയ്യാൻ അനുമതിയുള്ളെന്നും ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു.