ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്


30, September, 2026
Updated on 30, September, 2026 4




യുക്രെയ്നിലും പശ്ചിമേഷ്യയിലും തുടരുന്ന സംഘർഷങ്ങളെത്തുടർന്ന് വരും മാസങ്ങളിൽ ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിലെ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ആഗോള തെക്കൻ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.റഷ്യ, പശ്ചിമേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള രാസവള വിതരണം തടസ്സപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കരിങ്കടൽ പാത വഴിയുള്ള ധാന്യ കയറ്റുമതി മുടങ്ങിയതും സൂപ്പർ എൽ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഇന്ധനവില വർദ്ധനവ്, ധനകാര്യ മേഖലയിലെ അസ്ഥിരത, രാസവള ക്ഷാമം എന്നിവ ഒരുമിച്ച് വരുന്നത് വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വൻശക്തികളായ രാജ്യങ്ങൾ സ്വന്തം താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകി തീരുമാനങ്ങൾ എടുക്കരുതെന്നും നിർണായക നിലപാടുകൾ സ്വീകരിക്കുമ്പോൾ വികസ്വര രാജ്യങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെയും നിലനിൽപ്പിനെയും അവഗണിക്കരുതെന്നും ജയശങ്കർ ആഹ്വാനം ചെയ്തു. മുൻപ് യുക്രെയ്ൻ യുദ്ധമുണ്ടായപ്പോൾ അയൽരാജ്യങ്ങളിലുണ്ടായ രാഷ്ട്രീയ അസ്ഥിരത ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ധനക്ഷാമവും സാമ്പത്തിക സമ്മർദ്ദവും രാജ്യങ്ങളിൽ വീണ്ടും വലിയ രാഷ്ട്രീയ അട്ടിമറികൾക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകി.












Feedback and suggestions