അറബിക്കടലില്‍ നിന്നും 3,000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുമായി അഞ്ചു പാക്കിസ്ഥാനികള്‍ പിടിയില്‍


30, September, 2026
Updated on 30, September, 2026 4


ന്യൂഡല്‍ഹി: അറബിക്കടലില്‍ പായ് വഞ്ചിയില്‍ 3,000 കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി സഞ്ചരിച്ച അഞ്ചു പാക്കിസ്ഥാനികള്‍ പിടിയില്‍.അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന, ഹെറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കുമരുന്നാണ് ഇതിള്‍ ഉള്‍പ്പെടുന്നത്. 526 കിലോഗ്രാം ഉയര്‍ന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ് വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും പിടികൂടി.ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡുമായി സംയുക്തമായി ഇന്ത്യന്‍ തീരസംരക്ഷണ സേന നടത്തിയ ഓപ്പറേഷനിലാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്.




Feedback and suggestions