15, February, 2026
Updated on 15, February, 2026 7
വാഷിംഗട്ണ്‍: സിറിയയിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തമാക്കി അമേരിക്ക. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ 10 ആക്രമണങ്ങള്‍ അമേരിക്ക സൈന്യം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.സിറിയയിലെ 30 ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഈ സൈനീക നീക്കം. ഐഎസിന്‍രെ ആയുധ സംഭരണകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്താതയും യുഎസ് വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം ഐഎസ് ആക്രമ ണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ സിവിലിയനും കൊല്ല പ്പെട്ടതിനു പിന്നാലെയണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സിറിയയിലെ 30 ലധികം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സൈന്യം അറിയിച്ചു.അമേരിക്കന്‍ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. വെള്ളി യാഴ്ച യുഎസ് സൈന്യം സിറി യയില്‍ നിന്ന് ആയിരക്കണക്കിന് ഐഎസ് തടവുകാരെ ഇറാഖിലേക്ക് മാറ്റുന്ന നടപ ടികള്‍ പൂര്‍ത്തിയാക്കി. ബാഗ്ദാദിലെ അല്‍-കര്‍ഖ് ജയിലിലേക്കാണ് ഇവരെ മാറ്റിയത്.