മിനസോട്ടയില്‍ ഫെഡറല്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സ്വേച്ഛാധിപതികളുടേതിനു തുല്യം: തുറന്നടിച്ച് ബറാക് ഒബാമ


15, February, 2026
Updated on 15, February, 2026 7


വാഷിംഗ്ടണ്‍: മിനസോട്ടയില്‍ കുടിയേറ്റ പരിശോധനയുടെ പേരില്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പെരുമാറ്റം സ്വേച്ഛാധിപതികളുടേതിനു തുല്യമെന്നു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഫെഡറല്‍ ഉദ്യോഗസ്ഥരുടെ നടപടികളെ അതിരൂക്ഷമായാണ് ഒബാമ വിമര്‍ശിച്ചത്.മുന്‍കാലങ്ങളില്‍ സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നമ്മള്‍ കണ്ടി ട്ടുള്ളരീതി യിലാണ് ഫെഡറല്‍ ഉദ്യോഗസ്ഥ രുടെ പെരുമാറ്റം. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാരുടെ തെമ്മാടിത്തരം വളരെ ആശങ്കാജനകവും അപകടക രവുമാണെന്നും ഇടതുപക്ഷ രാഷ്ട്രീയ നിരൂപകന്‍ ബ്രയാന്‍ ടൈലര്‍ കോഹനുമായുള്ള അഭിമുഖത്തില്‍

അദ്ദേഹം പറഞ്ഞു.ഐസിഇ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഒബാമ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ രൂക്ഷമായ വിമര്‍ശനവുമം ഉന്നയിച്ചത്.ഫെഡറല്‍ ഏജന്റുമാരുെട വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മുന്‍കാലങ്ങളില്‍ സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍പോലെയാണ്. യതാര്‍ഥ അമേരിക്ക ആഗ്രഹിക്കുന്നതല്ല നടന്നതെന്നു അമേരിക്കന്‍ പൗരന്‍മാര്‍ പറയുന്നു. സത്യസന്ധവും സമാധാനപ രവുമായ പ്രതിഷേധങ്ങളിലൂടെ ഇതിനു മറുപടി നല്കുമെന്നും ഒബാമ പറഞ്ഞു. കോഹനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തില്‍, രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിതിയില്‍ ലജ്ജയും മാന്യതയും ഇല്ലെന്നു ഒബാമ വിമര്‍ശിച്ചു.




Feedback and suggestions