24, November, 2026
Updated on 24, November, 2026 16
വാഷിങ്ടൺ: ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എട്ട് ഇറാനിയൻ പൗരന്മാർക്കും ഇറാൻ, തുർക്കി, യുഎഇ, ഹോങ്കോങ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 22 വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ഇറാന്റെ ആഗോള ‘ഷാഡോ ബാങ്കിംഗ് ‘ ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡസനില്‍ അധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയത്.
ഇറാനിലെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികൾ പരിഭ്രാന്തരാണെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഷാഡോ ബാങ്കിംഗ് സംവിധാനമാണ്, പാപ്പരായ ഒരു ഭരണകൂടത്തിന്റെ അവസാന സാമ്പത്തിക ജീവനാഡിയാണ്. ഇത്തരം നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്ന നടപടികളുമായി ട്രഷറി വകുപ്പ് മുന്നോട്ടുപോകും – അദ്ദേഹം വ്യക്തമാക്കി.