ഫിൽക്ക ചലച്ചിത്രമേള : വിശ്വ സാഹിത്യവും വിശ്വ സിനിമയും


20, February, 2026
Updated on 20, February, 2026 47



തിരുവനന്തപുരം : ഫിൽക്ക ഫിലിം സൊസൈറ്റി 25 -)0 വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന വിശ്വ സാഹിത്യവും വിശ്വ സിനിമയും എന്ന ചലച്ചിത്രമേള പരമ്പരയുടെ എട്ടാം ഭാഗം ഫെബ്രുവരി 22 ഞായറാഴ്ച ജോയിൻ്റ് കൗൺസിൽ ഹാളിൽ ( പ്രസ് ക്ലബ്ബിന് സമീപം) പ്രദർശിപ്പിക്കുന്നു. ഈ പാക്കേജിൽ 25 സിനിമകളാണുള്ളത്. രാവിലെ 10 ന് ജെയിൻ ഓസ്റ്റൻ്റെ നോവൽ ആസ്പദമാക്കിയുള്ള പ്രൈഡ് ആൻഡ് പ്രെജുഡിസ് ( സംവിധാനം : ജോ റൈറ്റ്/2005 / യുഎസ്എ - യുകെ - ഫ്രാൻസ് / 127 മിനിറ്റ് ) എന്ന സിനിമ പ്രദർശിപ്പിക്കും. ഉച്ചക്ക് 2 മണിക്ക് എമിലി ബ്രോണ്ടിയുടെ വുതറിംഗ് ഹൈറ്റ്സ് ( സംവിധാനം : വില്യം വെയ്ലർ/ 1939 / യുഎസ്എ/ 103 മിനിറ്റ് ) വൈകിട്ട് 5 ന് ഗുസ്താവ് ഫ്ലൂബേയുടെ മാഡം ബോവറി ( സംവിധാനം : സോഫി ബർതസ്/ 2014 / ജർമ്മനി - യുഎസ്എ - ബെൽജിയം/ 118 മിനിറ്റ് ) എന്നിവ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് ഫോൺ 80890 36090 . www.filca in







Feedback and suggestions