28, February, 2026
Updated on 28, February, 2026 11
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ പാര്‍വ്വതി പുത്തനാറിനു പുതു ജീവന്‍ നല്കാനായി കൈകോര്‍ത്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍. കൗണ്‍സിലി ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ തിരുവനന്തപുരത്ത് ഏറെ ജനസ്വീകാര്യത നേടി. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടല്‍ അങ്കണത്തില്‍ നിന്ന് പദയാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡബ്ല്യു.എം.സി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. കോവളം എം.എല്‍.എ എം. വിന്‍സന്റ് വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യ റീജിയന്‍ വൈസ് ചെയര്‍ സോണല്‍ജിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.തിരുവിതാംകൂര്‍ ഭരണാധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെ നിര്‍മിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ജലപാതകള്‍ ടൂറിസത്തിനും ഗതാഗതത്തിനുമായി ഫലപ്രദമായി ഉപയോഗിക്കുന്നതുപോലെ പാര്‍വ്വതി പുത്തനാറിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലോകമലയാളികളുടെ പിന്തുണ ആവശ്യമാണെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വെളിയത്ത്യത്ത്, ഇന്ത്യ റീജിയന്‍ വൈസ് ചെയര്‍ സോണല്‍ജി, വിജയചന്ദ്രന്‍, തങ്കമണി ദിവാകരന്‍, സലീന മോഹന്‍, ഷീല റെജി, രേഷ്മ റെജി, പദ്മകുമാര്‍, സ്റ്റാനി ഫ്രാന്‍സിസ്, ആര്‍. വിജയന്‍, ടി.പി. വിജയന്‍, പോള്‍ പരപ്പള്ളി, സുധീര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രൊവിന്‍ഷ്യല്‍, റീജിയണല്‍, ഗ്ലോബല്‍ ഭാരവാഹികള്‍ ചേര്‍ന്ന് വാക്കത്തോണിന് ഏകോപനം നല്‍കി.പാര്‍വ്വതി പുത്തനാര്‍ സംരക്ഷണത്തിനായി കൂടുതല്‍ ശക്തമായ പ്രവര്‍ത്തനപദ്ധതികളുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നോട്ട് പോകുമെന്ന് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു അറിയിച്ചു.