തീ തുപ്പുന്ന തോക്കും കത്തുന്ന കണ്ണുകളും; കിമ്മിനൊപ്പം ഷൂട്ടിംഗ് പരിശീലനത്തിൽ മകളും, ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ


12, March, 2026
Updated on 12, March, 2026 4


ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണം മകൾക്കൊപ്പം നിരീക്ഷിച്ചതിന് പിന്നാലെ മകൾ കിം ജു എയ്‌ക്കൊപ്പം ഷൂട്ടിംഗ് പരിശീലനത്തിൽ മുഴുകി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കിമ്മിന്റെയും മകൾ കിം ജു എയുടെയും പരിശീലനത്തിന്റെ ചിത്രങ്ങൾ ഉത്തര കൊറിയ വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.കിമ്മിന്റെ പിൻഗാമിയായി പ്രവചിക്കപ്പെട്ടിരിക്കുന്ന മകളാണ് കിം ജു എ. 2022 മുതലാണ് കിം ജു എ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സൈനിക പരേഡുകളിലും ആയുധ വിക്ഷേപണങ്ങളിലും മകളെ സജീവമായി പങ്കെടുപ്പിക്കാൻ കിം താത്പര്യം കാണിക്കുന്നുണ്ട്. 


ഇതിന് പിന്നാലെയാണ് മകൾ ആയുധ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഒരേ രീതിയിലുള്ള ജാക്കറ്റുകളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. കിമ്മിന് കിം ജു എ കൂടാതെ മറ്റ് രണ്ട് മക്കൾ കൂടിയുണ്ടെന്നാണ് വിവരം. എന്നാൽ ഇവരുടെ പേരുവിവരമോ ചിത്രങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. കിമ്മിന്റെ രണ്ടാമത്തെ മകളാണ് കിം ജു എ എന്നും റിപ്പോർട്ടുകളുണ്ട്‌




Feedback and suggestions