15, March, 2026
Updated on 15, March, 2026 4
ന്യൂഡൽഹി :പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല. ഭേദഗതി ഉത്തരവ് പുറത്തിറക്കി പെട്രോളിയം മന്ത്രാലയം. പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ എല്‍പിജി സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇത്തരക്കാര്‍ക്ക് എല്‍പിജി നല്‍കുന്നത് നിരോധിത പ്രവര്‍ത്തനമായി കണക്കാക്കും. ഇരട്ട കണക്ഷനുകള്‍ ഒഴിവാക്കുന്നതിനാണ് നടപടി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടെ രാജ്യത്തെ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നീക്കവുമായി ഇന്ത്യയുടെ ഇടപെടല്‍. ഇറാന്റെ അനുമതിയോടെ ഹോർമൂസ് കടലിടുക്ക് പിന്നിട്ട എൽപിജി ടാങ്കറുകളായ ശിവാലിക്, നന്ദാദേവിയും ദിവസങ്ങള്‍ക്കകം ഗുജറാത്ത് തീരത്തെത്തും. പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം 88 ലക്ഷമായി ഉയർന്നത് വിതരണത്തെ ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.