മിസൈല്‍ ആക്രമണത്തെ അതിജീവിച്ച ജഗ് ലഡ്കി ഇന്ത്യന്‍ തുറമുഖത്തെത്തി


19, March, 2026
Updated on 19, March, 2026 9


ന്യൂഡല്‍ഹി: മിസൈല്‍ ആക്രമണത്തെ അതിജീവിച്ച ജഗ് ലഡ്കി ഇന്ത്യന്‍ തുറമുഖത്തെത്തി. ക്രൂഡോയിലുമായി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടു. സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്ന മിഡില്‍ ഈസ്റ്റില്‍ നിന്ന് മൂന്നാമത്തെ കപ്പലാണ് ഇന്ത്യയിലെത്തുന്നത്.AdvertismentAlso Read:ട്രംപിന്റെ ഇറാന്‍ യുദ്ധത്തില്‍ അതൃപ്തി; യു.എസ് തീവ്രവാദവിരുദ്ധ തലവന്‍ രാജിവെച്ചു ഫുജൈറയില്‍ നിന്നും ഇന്ധനം നിറച്ച കപ്പലാണ് ഇന്ത്യന്‍ തുറമുഖത്തേക്ക് എത്തിയത്.   ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് കപ്പല്‍ തുറമുഖത്തേക്ക് എത്തിയത്. 80,886 മെട്രിക് ടണ്‍ ക്രൂഡോയിലാണ് കപ്പലിലുള്ളത്. Advertismentഫുജൈറയില്‍ വെച്ച് ഇന്ധനം നിറക്കുന്നതിനിടെ തുറമുഖത്ത് ആക്രമണം ഉണ്ടായിരുന്നു. ഫുജൈറയിലെ എണ്ണ ടെര്‍മിലനിലെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തില്‍ കപ്പലിനോ ജീവനക്കാര്‍ക്കോ പരിക്കേറ്റിരുന്നില്ലെന്നത് ആശ്വാസകരമായിരുന്നു. കപ്പല്‍ വന്ന വിവരം സ്ഥിരീകരിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.എല്‍.പി.ജിയുമായി ഹോര്‍മുസ് കടന്ന് രണ്ടാമത്തെ കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇന്ത്യന്‍ പതാകയേന്തിയ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയതിന് പിന്നാലെയാണ് എം.ടി നന്ദദേവി ജാംനഗറിലെ വാദിനാര്‍ തുറമുഖത്തെത്തിയത്. 46,500 മെട്രിക് ടണ്‍ എല്‍.പി.ജിയുമായാണ് കപ്പലെത്തിയത്. മാര്‍ച്ച് 14നാണ് നന്ദാദേവി, ശിവാലിക് കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നത്. ഇരു കപ്പലുകളും മാര്‍ച്ച് 13നാണ് ഇന്ത്യയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.നേരത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ഇറാന്‍ മന്ത്രി അബ്ബാസ് അരാഗച്ചിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാനുള്ള അനുമതി ഇറാന്‍ നല്‍കിയത്. ഇന്ത്യയുടെ നയതന്ത്ര വിജയമായി നടപടിയെ ജയ്ശങ്കര്‍ വാഴ്ത്തുകയും ചെയ്തിരുന്നു. അതേസമയം,  എണ്ണവില വന്‍തോതില്‍ ഉയര്‍ന്നാല്‍ അത് ഇന്ത്യക്ക് പ്രതിസന്ധിയാവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരന്‍. പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 130 ഡോളറിലേക്ക് എത്തുകയും സാമ്പത്തിക വര്‍ഷത്തിന്റെ മൂന്ന് പാദങ്ങളില്‍ വരെ അത് തുടരുകയും ചെയ്താല്‍ രാജ്യത്തെ പണപ്പെരുപ്പം 5.5 ശതമാനാമായി ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.  റീടെയില്‍ പണപ്പെരുപ്പം ഉയരുന്നത് രാജ്യത്തെ ജി.ഡി.പി ഇടിവിനും കാരണമായേക്കും.




Feedback and suggestions