സി.പി.എം ദേശീയ പാർട്ടി അല്ലാതാവും: ചെറിയാൻ ഫിലിപ്പ്


6, April, 2026
Updated on 6, April, 2026 68



ദില്ലിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പറഞ്ഞിരുന്ന സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാവും.


ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന സി.പി.എം ഇപ്പോൾ പതിമൂന്നാമത്തെ പാർട്ടിയാണ്. ലോക്സഭയിൽ 4 സീറ്റും വോട്ട് 1.76 ശതമാനവും മാത്രം.


ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്. കേരളത്തിൽ തുടരുമെങ്കിലും പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ സി.പി.എം സംസ്ഥാന പാർട്ടിയാകാൻ സാദ്ധ്യതയില്ല. സംസ്ഥാന പാർട്ടിയാകണമെങ്കിൽ കുറഞ്ഞത് 6 ശതമാനം വോട്ടും 2 നിയമസഭാ സീറ്റും നേടണം.


3 സംസ്ഥാനങ്ങളിൽ നിന്നായി 11 ലോക്‌സഭാ സീറ്റും കുറഞ്ഞത് 2 ശതമാനം വോട്ടും നേടണമെന്നതാണ് മറ്റൊരു മാനദണ്ഡം.അല്ലെങ്കിൽ, 4 സംസ്ഥാനങ്ങളിൽ നിന്നായി 4 ലോക്സഭാ സീറ്റും 6 ശതമാനം വോട്ടും നേടണം. ഈ രണ്ടു മാനദണ്ഡപ്രകാരവും സി.പി.എം ന് ദേശീയ പാർട്ടിയാകാൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അർഹതയില്ല.




Feedback and suggestions