7, April, 2026
Updated on 7, April, 2026 2
വാഷിംഗ്ടൺ : ഇറാനെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അമേരിക്കയുടെ ഉപാധികൾ അംഗീകരിക്കാൻ ഇറാൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ ഇന്ന് രാത്രിയോടെ ഇറാനിയൻ സംസ്കാരം തന്നെ ഇല്ലാതാകുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് യുഎസ് പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനുള്ള അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി. "ഒരു വലിയ സംസ്കാരം ഇന്ന് രാത്രി ഇല്ലാതാകും, അത് ഇനി ഒരിക്കലും തിരികെ കൊണ്ടുവരാനാവില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും," എന്നാൽ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ ട്രംപ് കുറിച്ചു. അമേരിക്കൻ സമയം രാത്രി 8 മണിയോടെ (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ആണ് ട്രംപ് ഇറാന് നൽകിയിരിക്കുന്ന സമയം അവസാനിക്കുന്നത്.