16, April, 2026
Updated on 16, April, 2026 59
ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു.കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിന് വലിയ നേട്ടം കൈവരിച്ചുകൊണ്ട്, ആപ്പിളിന്റെ ഇന്ത്യയിലെ വെണ്ടർമാർ (വിതരണക്കാർ) ചൈനയിലേക്ക് റെക്കോർഡ് കയറ്റുമതി നടത്തി. ഇതുവരെ 2.5 ബില്യൺ ഡോളറിന്റെ (ഏകദേശം 20,000 കോടിയിലധികം രൂപ) ഘടകഭാഗങ്ങളാണ് ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് അയച്ചത്.മുമ്പ് ചൈനീസ് കമ്പനികൾ ഇന്ത്യയിലേക്ക് മൊബൈൽ ഭാഗങ്ങൾ വിതരണം ചെയ്യുന്നതായിരുന്നു രീതി. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഘടകഭാഗങ്ങൾ കയറ്റുമതി ചെയ്യുന്നത് വലിയൊരു മാറ്റത്തെ സൂചിപ്പിക്കുന്നു.ഈ സാമ്പത്തിക വർഷം ചൈനയിലേക്കുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 3.5 ബില്യൺ ഡോളറിൽ എത്തുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ കണക്കാക്കുന്നു. ജനുവരി വരെ മാത്രം 2.8 ബില്യൺ ഡോളർ കൈവരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇത് വെറും 920 മില്യൺ ഡോളർ മാത്രമായിരുന്നു.