20, April, 2026
Updated on 20, April, 2026 69
അമേരിക്കയിലെ ലൂയിസിയാനയിൽ തോക്കുധാരി നടത്തിയ അതിക്രൂരമായ വെടിവെപ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഒന്ന് മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് പിന്തുടർന്ന് വെടിവെച്ചു കൊന്നു.അടുത്തടുത്തുള്ള മൂന്ന് വീടുകളിൽ കയറിയിറങ്ങിയാണ് അക്രമി വെടിയുതിർത്തത്. ആദ്യത്തെ രണ്ട് വീടുകളിൽ ആക്രമണം നടത്തിയ ശേഷം അല്പം അകലെയുള്ള മൂന്നാമത്തെ വീട്ടിലെത്തിയും ഇയാൾ വെടിവെപ്പ് തുടർന്നു. മരിച്ച കുട്ടികളിൽ ചിലർ അക്രമിയുടെ ബന്ധുക്കളാണെന്ന് സൂചനയുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.മറ്റൊരു സംഭവത്തിൽ, അമേരിക്കയിലെ അയോവ സർവകലാശാലയ്ക്ക് സമീപം നടന്ന വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.