ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും


20, April, 2026
Updated on 20, April, 2026 4


വാഷിംഗ്ടൺ : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ട ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം വാഷിംഗ്ടണിലെത്തി. സുപ്രധാനമായ വ്യാപാര കരാർ ചർച്ചകൾക്ക് ഇന്ന് തുടക്കം കുറിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ പുതിയ നികുതി നയങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കും അതീവ നിർണ്ണായകമാണ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വ്യാപാര ചർച്ചകൾക്കാണ് ഇന്ന് ആരംഭമായിരിക്കുന്നത്.കൊമേഴ്‌സ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിന്റെ നേതൃത്വത്തിലുള്ള 12 അംഗ ഉന്നതതല സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ട്രംപ് ഭരണകൂടം അടുത്തിടെ ഏർപ്പെടുത്തിയ 10 ശതമാനം ആഗോള ഇറക്കുമതി നികുതിയും, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ചർച്ചാവിഷയമാകും. ട്രംപിന്റെ മുൻപത്തെ വ്യാപാര നയങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന്, ഫെബ്രുവരി 24 മുതൽ 150 ദിവസത്തേക്ക് എല്ലാ രാജ്യങ്ങൾക്കും മേൽ 10 ശതമാനം ഏകീകൃത നികുതി അമേരിക്ക ഏർപ്പെടുത്തിയിരുന്നു.






Feedback and suggestions