24, April, 2026
Updated on 24, April, 2026 60
വാഷിംഗ്ടണ്‍: യുദ്ധത്തില്‍ ആണ വായുധങ്ങള്‍ ഉപയോഗിക്കരുതെന്ന നിലപാടാണ് തനിക്കുള്ളതെന്നും ഇറാനുമായുള്ള നിലവിലെ സൈനിക സംഘര്‍ഷത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് നയം വ്യക്തമാക്കിയത്.നിലവില് നടത്തിയ യുദ്ധത്തില്‍ തന്നെ ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ടെന്നും അതിനാല്‍ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇറാന്റെ നാവികസേന കടലിന്റെ അടിത്ത ട്ടിലാണെന്നും വ്യോമസേനയും റഡാര്‍ സംവിധാനങ്ങളും പൂര്‍ണ്ണമായും നശിപ്പിക്ക പ്പെട്ടുവെന്നുംട്രംപ് അവകാശപ്പെട്ടു. നില വില്‍ മേഖലയില്‍ ഏര്‍പ്പെടു ത്തിയി ട്ടുള്ള ഉപരോധം അതിശ ക്തമാണെ ന്നും സമയം ഇറാന് അനുകൂലമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.