കാലവർഷം നേരത്തെ എത്തുമെന്ന് റിപ്പോർട്ട്


24, April, 2026
Updated on 24, April, 2026 5


ന്യൂഡല്‍ഹി: കനത്ത ചൂടിന് ആശ്വാസമായി തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തുമെന്ന് റിപ്പോർട്ട്.യൂറോപ്യൻ സെൻ്റട്രല്‍ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്റ്റ്സിൻ്റെ കണക്ക് പ്രകാരം മെയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ മഴയെത്തുമെന്നാണ് പ്രവചനം.നിലവില്‍ ഉത്തരേന്ത്യയില്‍ താപനില 43-44 ഡിഗ്രി സെല്‍ഷ്യസില്‍ ഉയർന്ന് നിലനില്‍ക്കുകയാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ മെയ് 27നും 29 ഇടയില്‍ കാലവർഷം എത്തും. കേരളത്തിലും തമിഴ്നാട്ടിലും മെയ് 25നും ജൂണ്‍ 1നും ഇടയില്‍ കാലവർഷം എത്താനാണ് സാധ്യത. സാധാരണ ലഭിക്കുന്ന മഴ തന്നെയാവും ഇക്കാലയളവില്‍ ലഭിക്കുകയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം സംഭവിച്ചില്ലെങ്കില്‍ മെയ് 25ന് തന്നെ കേരളത്തില്‍ കാലവർഷം എത്തിയേക്കും.




Feedback and suggestions