27, April, 2026
Updated on 27, April, 2026 268
ചാൾസ് രാജാവ് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലെത്തും. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, വെർജീനിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന അദ്ദേഹം നാളെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജാവായ ശേഷം ചാൾസ് നടത്തുന്ന പ്രധാന വിദേശ പര്യടനങ്ങളിൽ ഒന്നാണിത്.