സാമ്പത്തിക അച്ചടക്കം കർശനമാക്കി ആർ.ബി.ഐ; വായ്പാ തട്ടിപ്പുകാർക്ക് പിടിവീഴും, സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പ്


29, April, 2026
Updated on 29, April, 2026 2



ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും ബാങ്കിംഗ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി നിർണ്ണായക നീക്കവുമായി ഭാരതീയ റിസർവ് ബാങ്ക് . വായ്പ തിരിച്ചടവ് മുടക്കുന്നവർക്കെതിരെയും, നിബന്ധനകൾ പാലിക്കാത്തവർക്കെതിരെയും നിയമങ്ങൾ കൂടുതൽ കർശനമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന കിട്ടാക്കടങ്ങൾ ഇല്ലാതാക്കാനും ബാങ്കിംഗ് ഇടപാടുകളിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരാനുമാണ് ഈ പുതിയ പരിഷ്കാരങ്ങൾ.ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ കൂടുതൽ കൃത്യത കൊണ്ടുവരികയാണ് ആർ.ബി.ഐ ലക്ഷ്യം. വായ്പയെടുത്ത് മുങ്ങുന്ന വൻകിടക്കാർക്കും മനഃപൂർവ്വം തിരിച്ചടവ് മുടക്കുന്നവർക്കും ഇനി രക്ഷയുണ്ടാകില്ല. പുതിയ നിയമപ്രകാരം, നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കിൽ വായ്പകൾ എൻ.പി.എ ആയി കണക്കാക്കുന്നതിൽ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും.






Feedback and suggestions