2, May, 2026
Updated on 2, May, 2026 3
തിരുവനന്തപുരം: മാമ്പഴ പ്രേമികൾക്കും ഐസ്ക്രീം ആരാധകർക്കും രുചി വൈവിധ്യങ്ങളുടെ വേദിയൊരുക്കി തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റ്. മെയ് 10 വരെ നീളുന്ന മാംഗോ ഫെസ്റ്റും, മെയ് 12 വരെ നടക്കുന്ന ഐസ്ക്രീം ഫെസ്റ്റും ഈ വേനലിനെ കൂടുതൽ രുചികരമാക്കും.
കേരളത്തിലും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിച്ച
മുപ്പതിലധികം മാമ്പഴ ഇനങ്ങൾ മാംഗോ ഫെസ്റ്റിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. മാമ്പഴ ചെടികൾക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മാംഗോ പുഡ്ഡിങ്, അച്ചാർ, കറി, കേക്ക്, പായസം, ജ്യൂസ്, ഡോണട്ട്സ് തുടങ്ങി മാമ്പഴ വിഭവങ്ങളുടെ സമൃദ്ധമായ ശേഖരവും ഫെസ്റ്റിൽ ലഭ്യമാണ്.
മുൻനിര ബ്രാൻഡുകളുടെ വിവിധ രുചികളിലുള്ള ഐസ്ക്രീമുകൾ ഉൾപ്പെടുത്തിയുളള ഐസ്ക്രീം ഫെസ്റ്റും തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചിട്ടുണ്ട്. പകുതി വിലക്കുൾപ്പെടെ വിവിധ ബ്രാന്റുകൾ വ്യത്യസ്ത ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിവിധ ഫ്ലേവറുകൾ ഐസ്ക്രീം ഫെസ്റ്റിൽ ലഭ്യമാണ്.